ചെന്നൈ: ഐസ്ക്രീമിൽ മദ്യം കലർത്തി വിൽപന നടത്തിയ പാർലർ പൂട്ടിച്ചു. കോയമ്പത്തൂരിലെ പാപനായ്ക്കർ പാളയത്ത് പ്രവർത്തിച്ചിരുന്ന റോളിംഗ് ഡോ കഫെ എന്ന പാർലറാണ് പൂട്ടിച്ചത്. ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് ഇത് തെളിഞ്ഞത്. നാട്ടുകാരുടെ പരാതിയെ തുടർന്നായിരുന്നു പാർലറിൽ പരിശോധന നടത്തിയത്. പിടിച്ചെടുത്ത ഭക്ഷ്യവ്തുക്കൾ വിദഗ്ധ പരിശേധനയ്ക്കായി അയച്ചു. കടയുടെ ലൈസൻസ് റദ്ദാക്കാനും കട അടച്ചുപൂട്ടാനും തമിഴ്നാട് ആരോഗ്യമന്ത്രി ഉത്തരവിട്ടു.
പരിശോധനയിൽ പകുതി ഉപയോഗിച്ച മദ്യക്കുപ്പികൾ കണ്ടെടുത്തിരുന്നു. പലതരത്തിലുളള മദ്യവും മദ്യക്കുപ്പികളുമാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം പിടികൂടിയത്. ഭക്ഷണം ഉണ്ടാക്കുന്ന സ്ഥലം വ്യത്തിഹീനമായിരുന്നുവെന്നും മാനദണ്ഡങ്ങൾ പാലിച്ചല്ല പ്രവർത്തനം നടത്തുന്നതെന്നും ഫുഡ് സേഫ്റ്റി ഓഫീസർ കെ തമിഴ്സെൽവൻ പറഞ്ഞു. ജീവനക്കാർ മാസ്ക് പോലും ധരിക്കാതെയാണ് ഇവിടെ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments