നൃൂഡൽഹി: ഐപിഎൽ ക്രിക്കറ്റ് ടീമിനെ സ്വന്തമാക്കാൻ ബോളിവൂഡ് താരദമ്പതികളായ രൺവീറും ദീപികയും ഒരുങ്ങുന്നതായി റിപ്പോർട്ട് . രണ്ടു ടീമികളിൽ ഒന്നിനെ സ്വന്തമാക്കാനാണ് തീരുമാനം . ദുബായിൽ വച്ചാണ് ലേലം നടകുന്നത്. ഇരുവരും ടീമിനെ സ്വന്തമാക്കിയാൽ ഐപിഎല്ലിലെ ബോളിവുഡ് താരസാന്നിദ്ധ്യം വീണ്ടും സജീവമാകും
നിലവിൽ പ്രീതി സിന്റ, ഷാറുഖ് ഖാൻ എന്നിവർ പഞ്ചാബ് കിങ്സ്, കൊൽക്കത്ത നെറ്റ് റൈഡേഴ്സ് എന്നീ ടീമുകളുടെ ഉടമസ്ഥരാണ്. അദാനി ഗ്രൂപ്പ്, ടോറന്റ് ഫാർമ, അരബിന്ദോ ഫാർമ, ആർപിസഞ്ജീവ് ഗോയങ്ക ഗ്രൂപ്പ്, ഹിന്ദുസ്ഥാൻ ടൈംസ് മീഡിയ, ജിൻഡാൽ സ്റ്റീൽ തുടങ്ങിയവരും പുതിയ ടീമുകൾക്കായി രംഗത്ത് എത്തിയിട്ടുണ്ട്.2000 കോടി രൂപയാണ് ടീമിന്റെ അടിസ്ഥാന വിലയെന്നാണ് റിപ്പോർട്ടുകൾ. ഒരു ടീമിന് 7000 മുതൽ 10,000 കോടി രൂപവരെ ലേലത്തിലൂടെ ലഭിക്കുമെന്നാണ് ബിസിസിഐയുടെ കണക്കുകൂട്ടൽ.
ലേലം ഈ മാസം 25 ന് നടക്കുമെന്നാണ് നിലവിൽ പുറത്തുവരുന്ന വിവരം. ബിഡ്ഡിംഗ് പ്രൊപ്പോസൽ സമർപ്പിക്കുന്നതിനായുളള സമയപരിധി ബിസിസിഐ 20 വരെ നീട്ടിനൽകിയിരുന്നു. വാർഷിക വരുമാനം 3000 കോടി രൂപ വരെയുളള കൺസോർഷ്യങ്ങൾക്കും കമ്പനികൾക്കുമാണ് ലേലത്തിൽ പങ്കെടുക്കാൻ ബിസിസിഐ അനുമതി നൽകിയിട്ടുളളത്.
Comments