സൗദി : മിഡിൽ ഈസ്റ്റിലെ തന്നെ ഏറ്റവും വലിയ ഉത്സവം എന്ന് വിശേഷിപ്പിക്കാവുന്ന റിയാദ് സീസൺ 2 ആഘോഷങ്ങൾ ഗംഭീര പരിപാടികളോടെ തുടക്കം കുറിച്ചു. 750000 ത്തിലധികം ആളുകളുടെ റെക്കോർഡ് സാന്നിധ്യത്തിൽ ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി (GEA) യുടെ ഡയറക്ടർ ബോർഡ് ചെയർമാൻ അഡ്വൈസർ തുർക്കി അൽ-ഷെയ്ഖ് ആണ് റിയാദ് സീസൺ 2 ഉദ്ഘാടനം ചെയ്തത്. തുടർന്ന് 1500 ലധികം കലാകാരന്മാർ അണിഞ്ഞൊരുങ്ങിയ ഘോഷയാത്രയും, 2760ൽ അധികം ഡ്രോണുകൾ ഉൾപ്പെടുന്ന മിന്നുന്ന ഷോകളും, വർണ്ണാഭമായ ഉദ്ഘാടന ചടങ്ങ് അവിശ്വസനീയവും ആകർഷകവുമായ അനുഭവമാക്കി മാറ്റി. അതിശയിപ്പിക്കുന്ന വെടിക്കെട്ടും ഉദ്ഘാടന വേദിയുടെ മാറ്റ് കൂട്ടി.
2760 ലധികം ഡ്രോണുകൾ അണിനിരന്നു സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെയും ചിത്രങ്ങൾ പ്രദർശിപ്പിച്ചു.
പ്രശസ്ത അന്താരാഷ്ട്ര പോപ്പ്
ഗായകൻ റാപ്പർ പിറ്റ്ബുള്ളിന്റെ കലാപ്രകടനവും അരങ്ങേറി.
പരേഡ് ഗ്രൗണ്ടിൽ 88 ഫുഡ് ട്രക്കുകൾ ആണ് ഒരുക്കിയിരിക്കുന്നത്. റിയാദ് സീസൺ 2 ഫെസ്റ്റിവൽ അടുത്തവർഷം മാർച്ച് വരെ നീണ്ടുനിൽക്കും.
Comments