നൃൂഡൽഹി: വിമാന യാത്രക്കിടെ ശ്വാസതടസ്സം അനുഭപ്പെട്ട് കുഴഞ്ഞ് വീണ ആളെ ആശുപത്രിയിൽ എത്തിക്കും മുമ്പേ മരിച്ചു. ബംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട വിസ്താര വിമാനത്തിലാണ് സംഭവം. ഡൽഹി സ്വദേശിയായ മനോജ് കുമാർ അഗർവാളാണ് മരിച്ചത്.
ദേഹാസ്വാസ്ഥ്യം അനുഭപ്പെട്ട് ഇയാളെ ആശുപത്രിയിൽ എത്തിക്കാനായി വിമാനം ഇൻഡോർ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തിയിരുന്നു. ഉടൻ തന്നെ ഇയാളെ അടുത്തുളള ബന്തിയ ആശുപത്രിയിലേക്ക് പരിശോധനയ്‌ക്കായി കൊണ്ടുപോകുന്നതിനിടെ മരിച്ചുവെന്ന് എയർപോർട്ട് ഇൻചാർജ് ഡയറക്ടർ പ്രമോദ് കുമാർ ശർമ്മ പറഞ്ഞു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ഡോ. സുനിൽ ബന്തിയ പറഞ്ഞത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറുമെന്നും എയറോഡ്രോം പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥൻ അറിയിച്ചു.
Comments