തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വൃദ്ധയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.നെയ്യാറ്റിൻകര വെൺപകൽ ചുണ്ടുവിള സ്വദേശി ശ്യാമളയാണ് മരിച്ചത്. മരണത്തിൽ ദുരൂഹയതുണ്ടെന്നാരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി.
ചെറുമകൻ ബിജുമോനെ പോലീസ് കസ്ററഡിയിലെടുത്തു. മരിച്ച ശ്യാമള മകൾക്കും കൊച്ചുമകനും ഒപ്പമായിരുന്നു താമസമെന്ന് ബന്ധുക്കൾ പറഞ്ഞു. കടുത്ത മദ്യപാനിയായ കൊച്ചുമകൻ ബിജുമോൻ ശ്യാമളയെ മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു.
കഴിഞ്ഞ ദിവസം രാത്രി രണ്ടുമണിയോടെ ശ്യാമള അടുത്തുള്ള ബന്ധുവീട്ടിലെത്തി. ബിജുമോൻ ക്രൂരമായി മർദ്ദിച്ചതിന്റെ പാടുകളും മുറിവും കാണിച്ചിരുന്നു. തുടർന്ന് ശ്യാമള വീട്ടിലേക്ക് മടങ്ങി. എന്നാൽ ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.സംഭവത്തിൽ ശ്യാമളയുടെ ചെറുമകൻ ബിജു മോനെ നെയ്യാറ്റിൻകര പൊലിസ് കസ്റ്റഡിയിൽ എടുത്തു. സിഐയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുകയാണ്.
Comments