തൃശൂർ: ചാലക്കുടി പരിയാരത്ത് കപ്പത്തോട് കരകവിഞ്ഞൊഴുകി. 15ലേറെ വീടുകൾ വെള്ളത്തിനടിയിലായി. അതിരപ്പിള്ളി വനമേഖലയിൽ ഉരുൾ പൊട്ടിയതാകാം ഇതിന് കാരണമെന്നാണ് സൂചന.
പണ്ടാരംപാറ മേഖലയിൽ നിന്നാണ് വെള്ളം കുത്തിയൊലിച്ച് വന്നത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
തമിഴ്നാട് തീരത്ത് രൂപം കൊണ്ട ചക്രവാതച്ചുഴിയാണ് കേരളത്തിൽ മഴയ്ക്കുള്ള കാരണം. മഴ മുന്നറിയിപ്പിനെ തുടർന്ന് എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Comments