ആലപ്പുഴ: തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് വെട്ടിച്ച ഓട്ടോ മറിഞ്ഞ് വനിതാ ഡ്രൈവർ മരിച്ചു. അരൂർ സ്വദേശി ഷീലയാണ് മരിച്ചത്. 42 വയസ്സായിരുന്നു. ഇന്നലെ വൈകിട്ട് നാല് മണിക്ക് ചന്തിരൂർ പാലത്തിന് സമീപമായിരുന്നു അപകടമുണ്ടായത്.
നായ കുറുകെ ചാടിയപ്പോൾ വണ്ടി വെട്ടിയ്ക്കുകയും തുടർന്ന് നിയന്ത്രണം വിട്ട് ഓട്ടോ റിക്ഷ മറിയുകയുമായിരുന്നു. ഓട്ടോയിൽ നിന്നും തെറിച്ചുപോയ ഷീല തലയിടിച്ചാണ് വീണത്. ഗുരുതരമായി പരിക്കേറ്റ ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭർത്താവ് തോമസ് മരിച്ചതിനെ തുടർന്ന് കുടുംബം പുലർത്താൻ വേണ്ടിയാണ് ഷീല ഓട്ടോ ഡ്രൈവറായത്. ചന്തിരൂർ പാലം ഓട്ടോ സ്റ്റാൻഡിലെ ഏക വനിതാ ഡ്രൈവറാണ് ഷീല.
Comments