കോട്ടയം : ജില്ലയുടെ കിഴക്കൻ മേഖലകളിൽ അതിശക്തമായ മഴ. കൂട്ടിക്കൽ, മുണ്ടക്കയം, എരുമേലി, ഈരാറ്റുപേട്ട എന്നിവിടങ്ങളിലാണ് നിലവിൽ കനത്ത മഴ തുടരുന്നന്നത്. ഇവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.
മുണ്ടക്കയത്തെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിട്ടുണ്ട്. എരുമേലി-മുണ്ടക്കയം സംസ്ഥാന പാത വെള്ളത്തിനടിയിലായി. വണ്ടൻപതാൽ തേക്കിൻകൂപ്പിൽ ഉരുൾപൊട്ടി. ഇതേ തുടർന്ന് പ്രദേശത്തെ പല വീടുകളിലും വെള്ളം കയറി. അതേസമയം ഉരുൾപൊട്ടലിൽ ആളപായമോ, നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ശക്തമായ മഴയെ തുടർന്ന് മണിമലയാറിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. മഴയുണ്ടെങ്കിലും ആശങ്കപ്പെടാനുള്ള സാഹചര്യം ഇല്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
കോട്ടയത്തിന് പുറമേ ഇടുക്കിയിലും ശക്തമായ മഴയാണ് ലഭിക്കുന്നത്. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. ചെറുതോടുകൾ കരകവിഞ്ഞ് ഒഴുകുകയാണ്.
Comments