ചെന്നൈ : ചെന്നൈ നർക്കോട്ടിക്ക് കൺട്രോൾ യൂണിറ്റിൽ മൂന്ന് പുതിയ നിയമനങ്ങൾ അടുത്തിടെ നടന്നു . മറ്റാരുമല്ല മയക്ക് മരുന്ന് മണം പിടിച്ച് കണ്ടെത്താൻ കഴിയുന്ന നല്ല ഉഗ്രൻ വേട്ടനായ്ക്കളെയാണ് എൻ സി ബിയിൽ എടുത്തത് . ചെന്നൈ എഡിജിപി ഡയറക്ടർ മഹേഷ് അഗർവാളാണ് എൻ സിബി കെ -9 യൂണിറ്റിൽ പുതുതായി ചേർന്ന് മൂന്ന് വേട്ടനായ്ക്കളുടെ ചിത്രം പങ്ക് വച്ചത് .
ലാബ്രഡോർ റിട്രീവർ ഇനത്തിൽപ്പെട്ട ബോണ്ട്, ടിഗോർ, പാണ്ഡ്യൻ എന്നീ മൂന്ന് നായ്ക്കുട്ടികളെയാണ് എൻ സിബി കെ -9 യൂണിറ്റിൽ കൊണ്ടു വന്നത് . പരിശീലനത്തിന് ശേഷം മയക്കുമരുന്ന് കണ്ടെത്തുന്നതിനായി ഇവയെ ഉപയോഗിക്കും . .
രാജ്യത്തെ മയക്കുമരുന്നുകളുടെ വ്യാപനം വളരെ ഫലപ്രദമായി കണ്ടെത്തുന്ന യൂണിറ്റാണ് എൻ സിബിയിലെ കെ -9 യൂണിറ്റ് .രാജ്യത്തെ പല സുപ്രധാന മയക്കു മരുന്ന് കേസുകളിലും , സുരക്ഷാ വിഭാഗങ്ങളിലും ഈ സംഘം വളരെ പ്രാധാന്യമർഹിക്കുന്നു .
Comments