കൊച്ചി ; ദിലീപിന്റെ സിനിമയുടെ ചിത്രീകരണത്തിനിടെ ജൂനിയർ ആർട്ടിസ്റ്റ് കുഴഞ്ഞു വീണു . വോയിസ് ഓഫ് സത്യനാഥന് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് സംഭവം .
ജൂനിയര്‍ ആര്‍ട്ടിസ്റ്റായ ഇരുമ്പനം സ്വദേശി സതീശനാണ് കഴിഞ്ഞ ദിവസം ഷൂട്ടിംഗ് നടക്കുന്നതിനിടെ കുഴഞ്ഞുവീണത് . ഉടനെ മഞ്ഞുമ്മലുള്ള സെന്റ് ജെയിംസ് ആശുപത്രിയില്‍ എത്തിച്ചു. എങ്കിലും അദ്ദേഹത്തിന്റെ ജീവന് രക്ഷിക്കാന്‍ ആയില്ല. 63 വയസ്സായിരുന്നു. അദ്ദേഹത്തോടുള്ള ആദരസൂചകമായി ഷൂട്ടിംഗ് നിര്‍ത്തിവെച്ചു.
Comments