കാസർഗോഡ്: കൊറോണ രണ്ടാം തരംഗ വ്യാപനത്തിന് ശേഷം സ്കൂളുകൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ശുചീകരണത്തിനിറങ്ങിയ പ്രവർത്തകർ കണ്ടത് ക്ലാസ് മുറിയിൽ ഇടംപിടിച്ച പാമ്പിനെയാണ്. കാലിച്ചാനടുക്കം ഗവ.ഹൈസ്കൂളിലെ എൽപി വിഭാഗം ക്ലാസ് മുറിയിലാണ് പാമ്പിനെ കണ്ടത്.
കഴിഞ്ഞ ഒരാഴ്ചയായി സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ക്ലാസ് മുറികളും വിദ്യാലയ പരിസരവും അധികൃതർ ശുചീകരിച്ചു വരികയായിരുന്നു. ഇതിന്റെ ഭാഗമായി കഴുകിയ മുറികൾ ഉണക്കാനും ദീർഘ നാളായി അടച്ചിട്ടതിനാൽ ശുദ്ധവായു കയറാനുമായി തുറന്നിട്ട ജനാല വഴിയാണ് മൂർഖൻ പാമ്പ് കാസ്ല് മുറിയിൽ പ്രവേശിച്ചത്.
എൽപി വിഭാഗം ക്ലാസ് മുറിയിലാണ് പാമ്പിനെ കണ്ടത്. ഇതിനുശേഷം വളരെ ശ്രദ്ധയോടെയാണ് അധികൃതർ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. സ്കൂൾ അധികൃതർ വനംവകുപ്പ് അധികൃതരെ വിവരം അറിയിക്കുകയും പാമ്പിനെ പിടികൂടുകയും ചെയ്തു.
Comments