ലക്നൗ : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അടുത്ത ആഴ്ച അയോദ്ധ്യയിൽ ദർശനം നടത്തും . ഒക്ടോബർ 26 ന് കെജ്രിവാൾ രാമ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തുമെന്നാണ് മുഖ്യമന്ത്രി ഓഫീസിൽ നിന്നുള്ള ഔദ്യോഗിക അറിയിപ്പിൽ പറയുന്നത് . നിർമാണത്തിലിരിക്കുന്ന രാമക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹത്തിൽ അദ്ദേഹം അർച്ചന നടത്തും.
അയോദ്ധ്യ ഭഗവാന്റെ അനുഗ്രഹം രാജ്യത്തെ ദാരിദ്ര്യവും പട്ടിണിയും ഇല്ലതാക്കി ലോകത്തെ ഏറ്റവും ശക്തമായ രാജ്യമാക്കി ഇന്ത്യയെ മാറ്റുമെന്ന് കെജ്രിവാൾ പറഞ്ഞിരുന്നു . ആം ആദ്മി പാർട്ടിയുടെ വിജയം ഹനുമാൻ സ്വാമി നൽകിയതാണെന്നും , താൻ ഹനുമാൻ ചാലിസ ചൊല്ലാറുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു
Comments