റോം : ജോലിയിൽ നിന്നും പിരിച്ചുവിട്ടതിനെതിരെ പ്രതിഷേധവുമായി ഇറ്റലിയിലെ മുൻ ഫ്ലൈറ്റ് അറ്റന്റർമാർ. ഇറ്റലിയുടെ പുതിയ ദേശീയ എയർലൈൻ ആയ ഐടിഎ എയർവേസിലെ നടപിക്രമങ്ങൾക്കെതിരെയാണ് മുൻ ജീവനക്കാർ പ്രതിഷേധം സംഘടിപ്പിച്ചത്.
റോമിലെ ടൗൺ ഹാളായ കാംപിഡോഗ്ലിയോയ്ക്ക് മുന്നിൽ ചെരിപ്പിടാതെയാണ് അൻപത് വനിതാ ജീവനക്കാർ എത്തിയത്. നിശബ്ദരായിരുന്ന അവർ അലിട്ടേലിയ യൂണിഫോമുകൾ അഴിച്ച് പ്രതിഷേധിച്ചു. തുടർന്ന് ‘വി ആർ അലിട്ടേലിയ’ എന്ന മുദ്രാവാക്യങ്ങളും വിളിച്ചു.
ഇറ്റലിയുടെ പുരാതന എയർലൈനായ അലിട്ടേലിയ ഒക്ടോബർ 14 നാണ് പറക്കൽ നിർത്തിയത്. സാമ്പത്തികബാദ്ധ്യതയെ തുടർന്നായിരുന്നു അത്. ഇതിന് പിന്നാലെ ഒക്ടോബർ 15 മുതൽ ഐടിഎ സർവ്വീസ് ആരംഭിച്ചു. എന്നാൽ ഐടിഎ എയർലൈൻസിൽ എടുത്തിരിക്കുന്ന ജീവനക്കാർക്ക് തുച്ഛമായ ശമ്പളമാണ് നൽകുന്നത്. അലിട്ടേലിയയിലുള്ള ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. ഇതിനെതിരെയാണ് ഇവർ പ്രതിഷേധം സംഘടിപ്പിച്ചത്.
പിരിച്ചുവിട്ട ജീവനക്കാർക്ക് അഞ്ച് വർഷത്തേക്കെങ്കിലും ആനുകൂല്യങ്ങൾ നൽകണമെന്ന ആവശ്യവുമായി നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
Comments