ന്യൂഡൽഹി : ടി20 ലോകകപ്പ് മത്സരത്തിൽ പാകിസ്താൻ ജയിച്ചത് പടക്കം പൊട്ടിച്ച് ആഘോഷിച്ച പലരും ഇന്ത്യയിലുണ്ടെന്ന വിമർശനവുമായി മുൻ ക്രിക്കറ്റ് താരം വിരേന്ദർ സേവാഗ് . പാകിസ്താന്റെ വിജയം ആഘോഷിക്കാൻ ഇന്ത്യയിൽ പടക്കം പൊട്ടിച്ചു, ശരി അവർ ക്രിക്കറ്റിന്റെ വിജയമാകാം ആഘോഷിക്കുന്നത് . അപ്പോൾ ദീപാവലിയിൽ പടക്കങ്ങൾക്ക് എന്ത് ദോഷമാണ് ഉള്ളത് . പിന്നെ എന്തിനാണ് രാജ്യത്ത് ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിന് നിരോധനം ഏർപ്പെടുത്തുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നുമാണ് സേവാഗിന്റെ ട്വീറ്റ്.
രാജ്യത്തിന്റെ പല ഭാഗത്തും ഇന്ത്യയ്ക്കെതിരായ പാകിസ്താൻ വിജയം ആഘോഷിക്കുന്ന ചിലരെ ലക്ഷ്യമിട്ടായിരുന്നു സേവാഗിന്റെ ട്വീറ്റ്. സേവാഗിന്റെ നിലപാടിന് പിന്തുണയുമായി സോഷ്യൽ മീഡിയയും രംഗത്തെത്തി . ദീപാവലി സമയത്ത് പടക്കം പൊട്ടിക്കുന്നതിന്റെ പേരിൽ ഹിന്ദുക്കളെ നാണം കെടുത്തുന്ന കാപട്യവും ദീപാവലി ആഘോഷങ്ങൾക്കുള്ള അർത്ഥമില്ലാത്ത നിരോധനവുമാണ് അദ്ദേഹം ട്വീറ്റിൽ സൂചിപ്പിച്ചത് .
ഇന്നലെ നടന്ന മത്സരത്തിൽ 10 വിക്കറ്റിനാണ് പാകിസ്താൻ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 151 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്താൻ 13 പന്തുകൾ ബാക്കി നിൽക്കെ ഒരു വിക്കറ്റ് പോലും നഷ്ടമാകാതെ വിജയലക്ഷ്യം നേടി.
Comments