വാരണാസി ; കാശി വിശ്വനാഥന്റെ മണ്ണിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉത്തർപ്രദേശ് സ്വീകരിച്ചത് പ്രത്യേകത തരം അംഗവസ്ത്രം അണിയിച്ച് . ബനാറസിൽ പ്രത്യേകമായി തയ്യാറാക്കിയ അംഗവസ്ത്രമാണ് കാശി സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രിയ്ക്ക് സമ്മാനിച്ചത് . ശനിയാഴ്ച തന്നെ പത്മശ്രീ ഡോ.രജനീകാന്ത് അംഗവസ്ത്രം ജില്ലാ ഭരണകൂടത്തിന് കൈമാറിയിരുന്നു.
പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യാൻ തയ്യാറാക്കിയ അംഗവസ്ത്രം മെറൂൺ നിറത്തിലാണ്. അതിൽ കാശി എന്നെഴുതി ചേർത്തിട്ടുണ്ട് . ബാബ വിശ്വനാഥന്റെ ക്ഷേത്രത്തിന്റെ രൂപവും ത്രിശൂലവും പതാകയും അംഗവസ്ത്രത്തിൽ കൊത്തിവച്ചിട്ടുണ്ട്. ഗംഗയുടെ തിരമാലകളുടെ മാതൃകയും അംഗവസ്ത്രത്തിനു താഴെ വെള്ളിയിൽ ചിത്രീകരിച്ചിരിക്കുന്നു.
ബനാറസ് കരകൗശല വസ്തുക്കൾ അടുത്തിടെയാണ് ബൗദ്ധിക സ്വത്തവകാശത്തിൽ ഉൾപ്പെടുത്തിയത് . അത്തരമൊരു സാഹചര്യത്തിൽ, പ്രധാനമന്ത്രിയുടെ വരവ് കണക്കിലെടുത്ത്, ഇത്തവണ അദ്ദേഹത്തെ പ്രത്യേക അംഗവസ്ത്രം കൊണ്ട് സ്വാഗതം ചെയ്യണമെന്ന് തീരുമാനിക്കുകയായിരുന്നു . ലല്ലാപുരയിലെ യുവ ശിൽപിയായ ഷദാബ് ആലമാണ് ഇതിന്റെ ഡിസൈൻ തയ്യാറാക്കിയത് . മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ മുംതാസ് അലിയും കൂട്ടരും ചേർന്നാണ് അംഗവസ്ത്രം തയ്യാറാക്കിയത്
Comments