തിരുവനന്തപുരം : ഇൻഡിഗോ വിമാനത്തിലെ എയർ ഹോസ്റ്റസിനെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിൽ വിശദീകരണവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. എയർ ഹോസ്റ്റസിനെതിരെ നടപടി സ്വീകരിച്ചെന്നാണ് താൻ അറിഞ്ഞതെന്ന് സുധാകരൻ പറഞ്ഞു. മാദ്ധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കൊച്ചി- കണ്ണൂർ ഇൻഡിഗോ വിമാനത്തിലെ എയർ ഹോസ്റ്റസിനെയാണ് സുധാകരന്റെ അനുയായി ഭീഷണിപ്പെടുത്തിയത്.
ഒഴിഞ്ഞു കിടന്ന സീറ്റിൽ ഇരിക്കാൻ എയർ ഹോസ്റ്റസ് തന്നെ അനുദിച്ചില്ല. തുടർന്ന് നിസാര വാക്കു തർക്കം ഉണ്ടായി. താൻ ആരോടും പരാതിപ്പെട്ടില്ല. എന്നാൽ വിമാന കമ്പനി അധികൃതർ നടപടി സ്വീകരിച്ചു. താൻ ആരെയും അപമാനിച്ചിട്ടില്ല. അപമാനം നേരിട്ടുമില്ല.- സുധാകരൻ പറഞ്ഞു.
ഇന്നലെയാണ് ഇൻഡിഗോ വിമാനത്തിൽ സീറ്റിനായി വാക്കു തർക്കം ഉണ്ടായത്. ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളിൽ ഒന്നിൽ ഇരിക്കണമെന്ന് സുധാകരൻ എയർ ഹോസ്റ്റസിനോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇതിന് മലയാളി അല്ലാത്ത എയർഹോസ്റ്റസ് അനുവദിച്ചില്ല. വിമാനം ചെറുതാണെന്നും ബാലൻസിംഗ് ആവശ്യമായതിനാൽ യാത്രക്കാർക്ക് സ്വന്തം താത്പര്യപ്രകാരം സീറ്റുകൾ മാറാൻ സാധിക്കില്ലെന്ന് പറഞ്ഞായിരുന്നു എയർ ഹോസ്റ്റസ് സുധാകരന് അനുമതി നിഷേധിച്ചത്.
Comments