ന്യൂഡൽഹി : നടത്തം ആരോഗ്യത്തിന് നല്ലതാണ്.ചിലർ ആരോഗ്യ പരിപാലനത്തിന്റെ ഭാഗമായി കിലോമീറ്ററുകൾ നടക്കുന്നു. എന്നാൽ മുൻസൈനികനായ ബാലമുരുകൻ നടന്നു തീർക്കുന്നത് 2,800 കിലോമീറ്ററാണ്. ജനങ്ങളിൽ കൊറോണ വാക്സിനേഷനെക്കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് അദ്ദേഹത്തിന്റെ ഈനടത്തം.
രണ്ടുവർഷത്തോളമായി കൊറോണയ്ക്കെതിരെ പോരാടുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർക്കും രാജ്യത്തെ മുഴുവൻ ഡോക്ടർമാർക്കും നഴ്സുമാർക്കും ആദരസൂചകമായിട്ടു കൂടിയാണ് അദ്ദേഹം കിലോമീറ്ററുകൾ താണ്ടുന്നത്.
197ൽ പരം വിവിധ രാജ്യങ്ങളുടെ പതാകകളും കൈയ്യിലേന്തിയാണ് അദ്ദേഹത്തിന്റെ ഈ ദൈർഘ്യമേറിയ യാത്ര.രാമേശ്വരം മുതൽ അയോദ്ധ്യ വരെ നീളുന്ന ബാലമുരുകന്റെ ഈ നടത്തം അവസാനിക്കാൻ മൂന്ന് മാസത്തോളം എടുക്കും. ഈ കാലയളവിലെല്ലാം സഞ്ചരിക്കുന്ന വഴികളിൽ ബാലമുരുകൻ കൊറോണ വാക്സിനേഷനെ പറ്റിയുള്ള അവബോധം ജനങ്ങളിൽ നടത്തും.
Comments