ജയ്പൂർ : ടി 20 ലോകകപ്പ് ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ പാകിസ്താന്റെ വിജയം ആഘോഷിച്ച അധ്യാപിക അറസ്റ്റിൽ . രാജസ്ഥാനിലെ ഉദയ്പൂരിലെ നീർജ മോദി സ്കൂളിലെ അധ്യാപിക നഫീസ അതാരിയാണ് അറസ്റ്റിലായത്.
പാക് അനുകൂല മുദ്രാവാക്യങ്ങൾ വാട്സ്ആപ്പിൽ പോസ്റ്റ് ചെയ്തതിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അംബമത പോലീസാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത് . തുടർന്ന് കോടതിയിൽ ഹാജരാക്കിയ നഫീസയെ 20,000 രൂപയുടെ വ്യക്തിഗത ബോണ്ടിന്റെ അടിസ്ഥാനത്തിൽ ജാമ്യത്തിൽ വിട്ടതായി അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ നാരായൺ സിംഗ് പറഞ്ഞു.
നഫീസയുടെ പോസ്റ്റിന്റെ സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു . പോസ്റ്റിൽ, ”ജീത് ഗയേ, ഞങ്ങൾ വിജയിച്ചു” എന്ന വാചകത്തോടുകൂടിയ പാകിസ്താൻ കളിക്കാരുടെ ചിത്രവും നഫീസ അതാരി പങ്കുവെച്ചിരുന്നു. ഈ പോസ്റ്റിന്റെ പേരിൽ നഫീസയ്ക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. സംഭവം വിവാദമായതിനു പിന്നാലെ നഫീസ പോസ്റ്റ് ഡിലീറ്റ് ചെയ്തു. എങ്കിലും നഫീസയെ സ്കൂൾ അധികൃതർ പിരിച്ചു വിട്ടിരുന്നു.
Comments