കോട്ടയം: പ്രളയത്തിൽ നശിച്ച വീടുകൾ പുനർനിർമ്മിക്കാനും ദുരിതാശ്വാസ പ്രവർത്തനത്തിനും ദേശീയ സേവാഭാരതി സാമ്പത്തിക സഹായം തേടുന്നു. ഇക്കഴിഞ്ഞ പ്രളയത്തിൽ നിരവധി വീടുകളാണ് തകർന്നത്. സർവ്വതും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിലും കഴിയുന്നവരുമുണ്ട്. സ്വന്തം നിലക്ക് വീട് നിർമ്മിക്കാൻ സാധിക്കാത്തവരാണ് ഏറെയും. ഈ സാഹചര്യത്തിലാണ് ദുരിത ബാധിതരുടെ കണ്ണീരൊപ്പുക എന്ന ദൗത്യം സേവാഭാരതി ഏറ്റെടുത്തത്.
പ്രളയം ഏറ്റവും കൂടുതൽ നാശം വിതച്ച കോട്ടയം, ഇടുക്കി, പത്തനംതിട്ട മേഖലയിലുള്ളവരുടെ സഹായത്തിനായാണിത്. പൂർണ്ണമായും വീടുകൾ നഷ്ടമായവർക്ക് പുതിയ വീടുകൾ നിർമ്മിക്കുക, ഭാഗീകമായി തകർന്ന വീടുകൾ അറ്റകുറ്റപ്പണികൾ നടത്തി താമസയോഗ്യമാക്കുക, ഗൃഹോപകരണങ്ങളും അവശ്യവസ്തുക്കളും എത്തിയ്ക്കുക എന്നിവയാണ് അടിയന്തിരപ്രാധാന്യത്തോടെ കാണുന്നതെന്ന് സേവാഭാരതി അറിയിച്ചു.
ദുരന്തമുണ്ടായ ഉടനെ നൂറ് കണക്കിന് പ്രവർത്തകരാണ് രക്ഷാപ്രവർത്തനത്തിനും അടിയന്തിര ദുരിതാശ്വാസ പ്രവർത്തനത്തിനും ഇവിടങ്ങളിലെത്തിയത്. ദിവസങ്ങൾ നീണ്ടു നിന്ന കഠിനാധ്വാനത്തിനൊടുവിലാണ് അടിഞ്ഞുകൂടിയ ചെളിയും മാലിന്യങ്ങളും നീക്കാനായത്. ഇനി വേണ്ടത് വീടുകളുടെ പുനർനിർമ്മാണമാണ്. ഇതിനായാണ് സാമ്പത്തിക സഹായം തേടുന്നത്.
കേരളത്തിൽ 2018ലുണ്ടായ പ്രളയത്തിൽ സേവാഭാരതി നടത്തിയ ദുരിതാശ്വാസ പ്രവർത്തനം വളരെ ശ്രദ്ധനേടിയിരുന്നു. ആയിരത്തോളം വീടുകളാണ് വളരെ ചുരുങ്ങിയ കാലയളിവിൽ സേവാഭാരതി നിർമ്മിച്ച് നൽകിയത്. സമൂഹത്തിന്റെ അകമഴിഞ്ഞ സഹായം കൊണ്ടാണ് ഇതിന് സാധിച്ചതെന്ന് സേവാഭാരതി പ്രസ്താവനയിൽ അറിയിച്ചു.
Deseeya Sevabharathi Keralam
A/c-50200031049920, IFSC-HDFC0001259, HDFC Bank Thrissur PAN No.AABTD6465D
PayTm, Google Pay, Phone Pay :-UPI ID :-9188650128@UPI
For Online Donations https://www.sevabharathikeralam.in/donate#
Comments