കൊച്ചി: വൻ തട്ടിപ്പ് വീരനായ മോൻസൺ മാവുങ്കലിന്റെ കേസ്് ഹൈക്കോടതിയുടെ നീരിക്ഷണത്തിൽ സി.ബി.ഐ കേസ് അന്വേഷിക്കണമെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ. കേസിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ വരെ ഉണ്ടായിട്ടും അവർക്ക് സംരക്ഷണവലയം ഒരുക്കുന്നത് സംസ്ഥാന സർക്കാറാണെന്ന് അദ്ദേഹം വിമർശിച്ചു.
സർക്കാറിന്റെ കീഴിൽ ക്രൈംബ്രാഞ്ച് അന്വേഷണവുമായി യഥാർത്ഥസ്ഥിതി പൂർണ്ണമായും പുറത്ത് കൊണ്ടുവരണമെന്നും വി.എം.സുധീരൻ അഭിപ്രായപ്പെട്ടു. ക്രൈംബ്രാഞ്ച് നടത്തിയ കേസിന്റെ അന്വേഷണമായി ബന്ധപ്പെട്ട കുറ്റം തെളിയിക്കുന്ന നടപടികൾ എവിടെ വരെ എത്തിയന്നുളളതിന്റെ തെളിവുകൾ പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
കേസിനെ പറ്റി ഇപ്പോഴും കാര്യങ്ങൾ വ്യക്തമാല്ലാത്തതിനാൽ സർക്കാറിന് ഒന്നും മറച്ചുവയ്ക്കാനില്ലെങ്കിൽ ഇനിയെങ്കിലും സി.ബി.ഐ.അന്വേഷണത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
Comments