പനാജി : ഗോവയിൽ ഇരുചക്രവാഹനത്തിൽ കറങ്ങി നടന്നത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗോവയിൽ പ്രചാരണത്തിന് എത്തിയതായിരുന്നു രാഹുൽ ഗാന്ധി. ഇന്ന് രാവിലെ സംസ്ഥാനത്തെത്തിയ കേൺഗ്രസ് നേതാവ് പതിവ് തെറ്റിക്കാതെ മത്സ്യത്തൊഴിലാളികളുമായി സംസാരിക്കുകയും റോഡിന് സമീപമുള്ള ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്തു.
ബാംബോലിം ഗ്രാമത്തിലുള്ള ഭക്ഷണശാലയിൽ നിന്നാണ് രാഹുൽ മറ്റ് നേതാക്കൾക്കൊപ്പം ഭക്ഷണം കഴിച്ചത്. തുടർന്ന് ഒരു ബൈക്ക് സവാരിയും നടത്തി. ബോംബോലിമിൽ നിന്ന് അസാദ് മൈദാൻ വരെ മോട്ടോർസൈക്കിൾ ടാക്സിയിലാണ് രാഹുൽ സവാരി നടത്തിയത്. ഈ വീഡിയോ വൈറലായതോടെ പരിഹാസവുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
#WATCH | Congress leader Rahul Gandhi takes a ride on Goa's motorcycle taxi known as 'Pilot', from Bambolim to Azad Maidan in Panaji
(Source: Congress party) pic.twitter.com/kCc0KVQsoY
— ANI (@ANI) October 30, 2021
വിദേശ രാജ്യങ്ങളിൽ ടൂറിന് പോകുന്ന രാഹുൽ തന്റെ തെരഞ്ഞെടുപ്പ് ടൂറ് ആരംഭിച്ചുകഴിഞ്ഞു എന്ന പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. 2014 മുൻപ് റോഡ് ഇല്ലാതിരുന്ന സ്ഥലം രാഹുൽ ഗാന്ധി വിലയിരുത്തുകയാണ് എന്ന കമന്റുകളും എത്തുന്നുണ്ട്. കടലിൽ ചാടി, ഹത്രാസിൽ കരഞ്ഞ് കാണിച്ചു, ദതാത്രയ ബ്രാഹ്മണനായി മാറി, വൈഷ്ണോ ദേവിയെ കണ്ട് മടങ്ങി, മോട്ടോർസൈക്കിളിൽ ചുറ്റിക്കറങ്ങി. ഇനി എന്താണ് കാണേണ്ടത് എന്ന കമന്റാണ് ഇതിൽ വേറിട്ട് നിൽക്കുന്നത്.
തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ പ്രചാരണം നടത്താനെത്തുന്ന രാഹുൽ ഗാന്ധിക്കെതിരെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ ഏറെയാണ്. കടലിൽ ചാടി കുളിക്കുന്നതിനെയും നിരോധനാജ്ഞ പ്രഖ്യാപിച്ച സ്ഥലത്ത് കൂടി ട്രാക്ടർ ഓടിക്കുന്നതിനെയും പരിഹസിച്ചുകൊണ്ട് നിരവധിയാളുകൾ നേരത്തെയും രംഗത്തെത്തിയിട്ടുണ്ട്.
Comments