ചെന്നൈ: കാവേരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടൻ രജനീകാന്തിനെ സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. സംസ്ഥാന ആരോഗ്യ മന്ത്രിക്കൊപ്പമാണ് മുഖ്യമന്ത്രി സന്ദർശനത്തിനെത്തിയത്.
പത്തു മിനിട്ട് നേരം ആശുപത്രിയിൽ ചിലവഴിച്ച സ്റ്റാലിൻ രജനീകാന്തിന്റെ ആരോഗ്യനിലയെ കുറിച്ച് ഡോക്ടർമാരോട് സംസാരിച്ചു. വരും ദിവസങ്ങളിൽ തന്നെ താരം ആശുപത്രി വിടുമെന്നും ആരോഗ്യനില തൃപ്തികരമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
വ്യാഴാഴ്ചയാണ് രജനീകാന്തിനെ ചെന്നൈയിലെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സാധാരണ നടത്തിവരാറുള്ള പതിവ് പരിശോധനാണിതെന്നും പേടിക്കാൻ ഒന്നുമില്ലെന്നും രജനീകാന്തിന്റെ ഭാര്യ ലത അറിയിച്ചിരുന്നു. താരത്തിന്റെ ആരോഗ്യനില വഷളായെന്ന വ്യാജ വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും കുടുംബാഗങ്ങൾ പറഞ്ഞിരുന്നു.
Comments