പട്ന : കാണാതായ 16 കാരിയുടെ മൃതദേഹം മദ്രസയിൽ നിന്ന് കണ്ടെത്തി . ബീഹാറിലെ വെസ്റ്റ് ചമ്പാരൺ ജില്ലയിലാണ് സംഭവം . ശനിയാഴ്ച്ചയാണ് പെൺകുട്ടിയെ കാണാതായത് . നർകതിയാഗഞ്ച് ഹസൻപൂർ ഗ്രാമത്തിന് സമീപമുള്ള മദ്രസ ഇസ്ലാമിയ ധോബഹയിലെ ക്ലാസ് മുറിയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.
കൊലപാതകത്തിന് മുമ്പ് പീഡനത്തിനിരയായതായി സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു . ശനിയാഴ്ച രാത്രി 9 മണിയോടെയാണ് പെൺകുട്ടിയെ വീട്ടിൽ നിന്ന് കാണാതായത് .
പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മദ്രസയ്ക്കുള്ളിൽ മൃതദേഹം കണ്ടെത്തിയതെന്ന് ശിക്കാർപൂർ പോലീസ് ഉദ്യോഗസ്ഥൻ അജയ് കുമാർ പറഞ്ഞു. മൃതദേഹത്തിന്റെ കഴുത്തിൽ ചതവേറ്റ പാടുകളുണ്ട് . ശ്വാസം മുട്ടിച്ചാകാം കൊലപ്പെടുത്തിയതെന്നും , പോസ്റ്റ്മോർട്ടത്തിനു ശേഷം കൂടുതൽ അന്വേഷണം ആരംഭിക്കുമെന്നും പോലീസ് പറഞ്ഞു .
Comments