തിരുവനന്തപുരം ; സ്ത്രീ എന്ന വാക്ക് ഉപയോഗിച്ചാൽ തന്നെ പ്രശ്നമാണെന്ന് മന്ത്രി സജി ചെറിയാന്. സംസ്ഥാന സര്‍വവിജ്ഞാന കോശം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വജ്രജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്ത്രീകള്‍ക്കെതിരായ അക്രമത്തെപ്പറ്റിപോലും ഒന്നും പറയാനാകുന്നില്ല . ചതിക്കുഴികളില്‍ വീഴാതെ പെണ്‍കുട്ടികളെ ധൈര്യത്തോടെ വളര്‍ത്തണം . അതിന് പറയേണ്ട കാര്യങ്ങള്‍ പറയുക തന്നെ വേണം.
സമത്വം മാത്രം പറഞ്ഞിട്ടു കാര്യമില്ല, അധികാരത്തിലടക്കം ഇനി എന്തു സമത്വമാണ് വേണ്ടതെന്നും സജി ചെറിയാൻ ചോദിച്ചു. സ്പെയിനില്‍ 25 ലക്ഷം മദ്യശാലകളാണുള്ളതെന്നും, ആ രാജ്യത്തിന്റെ പ്രധാന വരുമാന മാര്‍ഗം സെക്സ് ടൂറിസമാണെന്നും. ഇവിടെ സെക്സ് എന്ന് പറഞ്ഞാല്‍ പൊട്ടിത്തെറിയാണെന്നും രണ്ട് ദിവസം മുൻപ് മന്ത്രി പറഞ്ഞത് വിവാദമായിരുന്നു . ഇവിടെ നമ്മള് എല്ലാം മറച്ചുവയ്ക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു.
Comments