കൊച്ചി : കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട.മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. തമിഴ്നാട് സ്വദേശികളാണ് പിടിയിലായത്. ആറുപേരാണ് അറസ്റ്റിലായത്. ശ്രീലങ്കയിൽ നിന്നെത്തിയ ഇവരിൽ നിന്നായി 1,600 ഗ്രാം സ്വർണം പിടികൂടി.
ഇന്ന് സമാനരീതിയിൽ സ്വർണം കടത്താൻ ശ്രമിച്ച ഏഴുപേരെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് പിടികൂടിയിരുന്നു.കാപ്സ്യൂൾ രൂപത്തിൽ ആക്കി മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താനുള്ള ശ്രമത്തിനിടെയാണ് സംഘത്തെ പിടികൂടിയത്. ഗൾഫിൽ നിന്നെത്തിയ സംഘത്തിൽ നിന്നായി രണ്ടരകോടി രൂപയുടെ സ്വർണമാണ് പിടികൂടിയത്.
രഹസ്യവിവരത്തെ തുടർന്ന് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റിന്റെ പ്രത്യേക സംഘം കൊച്ചി വിമാനത്താവളത്തിലെത്തി ഒരു സ്ത്രീയുൾപ്പെടെ ഏഴുപേരെ സ്വർണവുമായി പിടികൂടുകയായിരുന്നു.
Comments