കൊല്‍ക്കത്ത: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. മധ്യപ്രദേശിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ബിജെപിയാണ് മുന്നേറുന്നത്. ഹിമാചലിലും രാജസ്ഥാനിലും കോണ്‍ഗ്രസിനാണ് മുന്നേറ്റം. മദ്ധ്യപ്രദേശില്‍ പൃഥ്വിപൂര്‍, റായ്ഗാവോണ്, ജോബട്ട് നിയമസഭാ സീറ്റുകളിലും ഖണ്ഡ്വ ലോക്സഭ മണ്ഡലത്തിലും ബിജെപി മുന്നേറ്റം. ജോബട്ട്, പൃഥ്വിപൂര്‍ മണ്ഡലങ്ങള്‍ കോണ്‍ഗ്രസാണ് ഭരിച്ചിരുന്നത്. ഈ മണ്ഡലങ്ങളിലെല്ലാം ബിജെപി വ്യക്തമായ ഭൂരിപക്ഷം നേടിയാണ് മുന്നേറ്റം തുടരുന്നത്. മധ്യപ്രദേശിലെ ബിജെപി സീറ്റുകളുടെ എണ്ണം 126 ആയി ഉയരും, കോണ്‍ഗ്രസ് 94 സീറ്റുകളിലാണ് അധികാരത്തിലുള്ളത്.
ഹിമാചലിലെ മൂന്ന് നിയമസഭാ സീറ്റുകളില്‍ രണ്ടിടത്ത് കോണ്‍ഗ്രസാണ് മുന്നേറുന്നത്. ഹരിയാനയില്‍ ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ സ്ഥാനാര്‍ത്ഥിയാണ് മുന്നില്‍. ആസാമില്‍ അഞ്ചിടത്തും ബിജെപിയാണ് മുന്നേറുന്നത്. മിസോറാമിലെ ഒരു സീറ്റിലും ബിജെപിയ്ക്കാണ് നേട്ടം. രാജസ്ഥാനിലെ രണ്ട് സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നുണ്ട്. മിസോറാമില്‍ മിസോ നാഷണല്‍ ഫ്രണ്ട് സ്ഥാനാര്‍ത്ഥിയാണ് മുന്നേറുന്നത്. ബംഗാളില്‍ തൃണമൂലാണ് മുന്നേറുന്നത്. ആസാമിലെ അഞ്ച്, പശ്ചിമബംഗാളിലെ നാല്, മദ്ധ്യപ്രദേശ്, ഹിമാചല്‍പ്രദേശ്, മേഘാലയ സംസ്ഥാനങ്ങളിലെ മൂന്ന്, ബിഹാര്‍, കര്‍ണാടക, രാജസ്ഥാന് സംസ്ഥാനങ്ങളിലെ രണ്ട്, ആന്ധ്രപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, മിസോറാം, തെലങ്കാന സംസ്ഥാനങ്ങളിലെ ഒന്ന് വീതം സീറ്റിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ദാദ്ര നഗര്‍ ഹവേലി, ഹിമാചലിലെ മണ്ഡി, മദ്ധ്യപ്രദേശിലെ ഖണ്ഡ്വ എന്നീ ലോക്സഭ മണ്ഡലങ്ങളിലുമാണ് വോട്ടെണ്ണല്‍ നടക്കുന്നത്.
Comments