ഗ്ലാസ്ഗോ: കാലാവസ്ഥാ ഉച്ചകോടിക്കിടെ ഉറക്കം തൂങ്ങുന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറൽ ആകുന്നു.സ്കോട്ടിഷ് നഗരമായ ഗ്ലാസ്ഗോയിൽ നടക്കുന്ന കാലാവസ്ഥ ഉച്ചകോടിയിലാണ് അമേരിക്കൻ പ്രസിഡന്റ് ഉറക്കം തൂങ്ങുന്നത്.
ലോകത്ത് കാലവസ്ഥാ വ്യതിയാനം നിയന്ത്രിക്കുന്നതിനെക്കുറിച്ച് ലോകനേതാക്കളും പരിസ്ഥിതി വിദഗ്ധരും ശാസ്ത്രജ്ഞരും തമ്മിൽ ചർച്ച പൊടിപൊടിക്കുമ്പോൾ ആണ് ബൈഡന്റെ ഗംഭീര ഉറക്കം.ലോകം ഉറ്റു നോക്കുന്ന നേതാക്കളിലൊരാൾ വളരെ പ്രാധാന്യമുള്ള ചർച്ച നടന്നു കൊണ്ടിരിക്കുമ്പോൾ അതു ശ്രദ്ധിക്കാതെ ബൈഡൻ ഉറങ്ങുന്നതാണ് ഇപ്പോൾ ചർച്ചയാവുന്നത്.
ഏകദേശം ഇരുപത്തിരണ്ട് സെക്കൻഡോളം കണ്ണടച്ച് മയങ്ങിയ ബൈഡനെ ഒരു സഹായി വന്ന് വിളിച്ചുണർത്തുന്നത് ദൃശ്യങ്ങളിൽ കാണാം. അതിന് മുൻപും ബൈഡൻ ഉറക്കം തൂങ്ങിയെങ്കിലും നേരത്തെ കണ്ണ് സ്വയം തുറന്നിരുന്നു.
എഴുപത്തിയെട്ടുകാരനായ ജോ ബൈഡൻ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാണ്. തുടർച്ചയായി സംഭവിക്കുന്ന ഇത്തരം അബദ്ധങ്ങളും മാദ്ധ്യമങ്ങളോട് കാണിക്കുന്ന അകൽച്ചയും ബൈഡനെതിരെ ആയുധമാക്കുകയാണ് വിമർശകർ.
Comments