പാലക്കാട് : പാലക്കാട് ആനക്കൊമ്പുകളുമായി മൂന്ന് പേർ പിടിയിൽ. കോയമ്പത്തൂർ സ്വദേശികളായ കറുപ്പുസ്വാമി, റഹ്മത്തുള്ള പാലക്കാട് കൽമണ്ഡപം സ്വദേശി ഫൈസൽ എന്നിവരാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. ഇവരിൽ നിന്ന് 2 കൊമ്പുകൾ പിടികൂടി.
ഫോറസ്റ്റ് ഫ്ളയിംഗ് സ്ക്വാഡിന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുടുക്കാനായത്. കൽമണ്ഡപത്ത് വെച്ച് ആനക്കൊമ്പ് വിൽക്കാനായിരുന്നു സംഘത്തിന്റെ നീക്കം. ഇവരിൽ നിന്നും ഒരു ബൈക്കും പിടിച്ചെടുത്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Comments