പാരീസ് : പാരീസ് മെട്രോയിൽ ആക്രമണം നടത്താനെത്തിയ ഭീകരനെ പോലീസ് വെടിവച്ചു വീഴ്ത്തി . തിങ്കളാഴ്ച രാത്രി തിരക്കേറിയ സെന്റ്-ലസാരെ സ്റ്റേഷനിലായിരുന്നു സംഭവം . മുഖം മൂടി ധരിക്കാതെയെത്തിയ അക്രമി സുരക്ഷാ ഗാർഡുകളെ അക്രമിക്കാനാണ് ശ്രമിച്ചത് . “അല്ലാഹു അക്ബർ. ഫ്രാൻസ് ഭരിക്കുന്നത് ഇസ്ലാമിക് സ്റ്റേറ്റാണ്. ” എന്ന ആഹ്വാനത്തോടെയാണ് അക്രമി ഇവർക്ക് നേരെ കത്തി വീശിയത് .
രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ ചേർന്നാണ് അക്രമിയെ വെടിവച്ച് വീഴ്ത്തിയതെന്ന് ഫ്രാൻസിന്റെ സർക്കാർ ഉടമസ്ഥതയിലുള്ള റെയിൽവേ കമ്പനിയായ എസ്എൻസിഎഫ് പ്രസ്താവനയിൽ പറഞ്ഞു . പരിക്കേറ്റ വ്യക്തിയെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി . പരിക്ക് ഗുരുതരമാണെന്ന് ഫ്രാൻസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Comments