മനാമ: കേരള ഫുട്ബോൾ അസോസിയേഷൻ ബഹ്റൈനിന്റെ കീഴിലെ പ്രമുഖ ക്ലബായ മലബാർ FC യുടെ പുതിയ സീസണിലേക്കുള്ള ജേഴ്സി അറൈക്ക് കൻസ്ട്രക്ഷൻ മാനേജിങ് ഡയറക്ടർ റിനോ സക്കറിയ, ഡയറക്ടർ രമ്യ റിനോയും ചേർന്ന് ക്യാപ്റ്റൻ നവാസിന് കൈമാറി. എക്സിക്യൂട്ടീവ് മെമ്പർ യാസറിന്റെ സ്വാഗതത്തോട് കൂടി ആരംഭിച്ച പ്രസ്തുത പരിപാടി മാനേജർ ജമാൽ അധ്യക്ഷത വഹിച്ചു. ക്ലബ് മാനേജ്മെന്റ് അംഗങ്ങളായ സൈനുദ്ധീൻ, ഫാരിസ്, ഷമീം, ശാഹുൽ എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് ടീം മെംബേഴ്സിന്റെ കലാപരിപാടികൾ അരങ്ങേറി. ടീം കോഡിനേറ്റർ തസ്ലിം തെന്നാടൻ നന്ദി പ്രകാശിപ്പിച്ചു.
Comments