ന്യൂഡൽഹി : കുട്ടികൾക്ക് വേണ്ടി ഈ ആഘോഷവേളയിൽ പടക്ക നിരോധനം മാറ്റാമായിരുന്നുവെന്ന് സദ്ഗുരു ജഗ്ഗി വാസുദേവ് . ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത് . വായു മലിനീകരണ ആശങ്കയുടെ പേരിൽ കുട്ടികളെ പടക്കം പൊട്ടിക്കുന്നതിന്റെ സന്തോഷം അനുഭവിക്കുന്നതിൽ നിന്ന് തടയരുത്. ഒപ്പം നിങ്ങൾ മൃഗങ്ങളെ സ്നേഹിക്കുന്ന, പരിസ്ഥിതി സംവേദനക്ഷമതയുള്ള ഒരു മനുഷ്യനാണെങ്കിൽ, ദിവസേനയുള്ള മാംസാഹാരം കുറയ്ക്കണം. സന്തോഷത്തിന്റെ ഒരു ദിവസം കുട്ടികൾക്ക് ഇങ്ങനെയാകട്ടെ – സദ്ഗുരു ട്വീറ്റ് ചെയ്തു.
നമ്മുടെ ഭക്ഷണത്തിനായി ഓരോ ദിവസവും 200 ദശലക്ഷത്തിലധികം മൃഗങ്ങളെ കശാപ്പ് ചെയ്യുന്നു . നാം കഴിക്കുന്ന മാംസത്തിന്റെ പകുതി ഭക്ഷിച്ചാൽ, ഓരോ ദിവസവും നിങ്ങൾക്ക് 100 ദശലക്ഷം മൃഗങ്ങളെ രക്ഷിക്കാനാകും. ഒരു മൃഗസ്നേഹിയാണെങ്കിൽ, അതാണ് നിങ്ങൾ ചെയ്യേണ്ടത് . നിങ്ങൾ കുറച്ചുകാലം മുമ്പ് കഴിച്ച കബാബ് ഒരു മൃഗമായിരുന്നുവെന്ന് മനസ്സിലാക്കണം. ബീഫ് റോസ്റ്റ് വളരെ പ്രിയപ്പെട്ട ഒരു മൃഗമായിരുന്നു, നിങ്ങൾ കഴിക്കുന്ന ചിക്കൻ ഒരു പക്ഷിയായിരുന്നു, ഇതൊക്കെ നിങ്ങൾ മനസിലാക്കണം – അദ്ദേഹം കൂട്ടിച്ചേർത്തു.
വായു മലിനീകരണ ആശങ്കയുടെ പേരിൽ കുട്ടികളെ പടക്കം പൊട്ടിക്കുന്നതിന്റെ സന്തോഷം അനുഭവിക്കുന്നതിൽ നിന്ന് തടയരുതെന്ന് അദ്ദേഹം കഴിഞ്ഞ ദിവസത്തെ ട്വീറ്റിലും ആവശ്യപ്പെട്ടിരുന്നു . കുട്ടികൾക്ക് വേണ്ടിയുള്ള ത്യാഗമെന്ന നിലയിൽ ഓഫീസിലേയ്ക്ക് മൂന്ന് ദിവസം നടന്നുപോകൂ എന്നും സദ്ഗുരു ട്വിറ്ററിൽ കുറിച്ചു. വാഹനങ്ങൾ മൂലമുണ്ടാകുന്ന വായു മലിനീകരണം ഇതിലൂടെ നിയന്ത്രിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
Comments