പാലക്കാട് : അട്ടപ്പാടിയിൽ അതിശക്തമായ മഴ. ചുരംവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തി. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മലവെള്ളപ്പാച്ചിലിന് സാദ്ധ്യതയുണ്ടെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.
കനത്ത മഴയിൽ മന്ദംപൊട്ടി തോട് കരകവിഞ്ഞു. ഇതോടെയാണ് ചുരം വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത്. വരും മണിക്കൂറുകളിൽ മറ്റ് തോടുകളും കരകവിയാനാണ് സാദ്ധ്യത. ഇത്തരത്തിൽ തോടുകൾ കരകവിയുന്നത് താഴ്ന്നപ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറും.
അടുത്തിടെയുണ്ടായ ശക്തമായ മഴയിൽ തോടുകൾ കരകവിഞ്ഞിരുന്നു. ഇതേ തുടർന്ന് വീടുകളിൽ വെള്ളം കയറിയതിനാൽ 30 ഓളം കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്. മഴ തുടർന്നാൽ വെള്ളം കയറാൻ സാദ്ധ്യതയുള്ള വീടുകളിലെ കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനാണ് തീരുമാനം.
Comments