മുംബൈ : റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനിയ്ക്കായി ലണ്ടനിൽ രണ്ടാമത്തെ ഭവനം ഒരുങ്ങുന്നു . സ്റ്റോക്ക് പാർക്കിലെ ബക്കിംഗ്ഹാംഷെയറിലെ 300 ഏക്കർ ഭൂമിയിലാണ് ആന്റീലിയയ്ക്ക് സമാനമായ മണിമാളിക നിർമ്മിക്കുന്നത് .
കൊറോണ-ലോക് ഡൗൺ കാലത്ത് മുംബൈയിലെ ആന്റീലിയയിലാണ് അംബാനി കുടുംബം കൂടുതൽ സമയവും ചെലവഴിച്ചത് . ഇതിനു ശേഷമാണ് കുടുംബത്തിന് മറ്റൊരു വീട് കൂടി വേണമെന്ന തീരുമാനമുണ്ടായതും .
ഈ വർഷം ആദ്യമാണ് മുകേഷ് അംബാനി 592 കോടി രൂപയ്ക്ക് ബക്കിംഗ്ഹാംഷെയറിലെ ഭൂമി വാങ്ങിയത് . പുതുതായി നിർമ്മിക്കുന്ന വീട്ടിൽ 49 കിടപ്പുമുറികൾ, അത്യാധുനിക മെഡിക്കൽ സൗകര്യം, മുംബൈയിലെ ‘ആന്റീലിയ’ വീട്ടിലേതിന് സമാനമായ രീതിയിൽ ദേവാലയം, മറ്റ് ആഡംബര സൗകര്യങ്ങൾ എന്നിവയും സജ്ജമാക്കും . വിനായക വിഗ്രഹം , രാധാ-കൃഷ്ണ , ഹനുമാൻ വിഗ്രഹങ്ങൾ എന്നിവ മാർബിളിൽ നിർമ്മിച്ചാണ് ഭവനത്തിൽ സ്ഥാപിക്കുക .
നിലവിൽ ഈ വസ്തുവിൽ അംബാനി ഒരു മന്ദിരം നിർമ്മിച്ചിട്ടുണ്ടെന്നും മുംബൈയിൽ നിന്ന് രണ്ട് പുരോഹിതന്മാരെ അങ്ങോട്ട് കൊണ്ടുപോകുമെന്നുമാണ് സൂചന . ഇപ്പോൾ ലണ്ടനിലുള്ള അംബാനി കുടുംബം ദീപാവലി ആഘോഷിച്ച ശേഷം ഇന്ത്യയിലേക്ക് മടങ്ങും . അടുത്ത വർഷം ഏപ്രിലിൽ യുകെയിലെ പുതിയ വീടിന്റെ നിർമ്മാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത് .
Comments