കൊച്ചി : വാരാപ്പുഴയിൽ അതിർത്തി തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ചു. വാരാപ്പുഴ ദേവസ്വംപാടം സ്വദേശി ഗോപി ( 62) ആണ് മരിച്ചത്.
സംഘട്ടനത്തിൽ തലയ്ക്കു ക്ഷതമേറ്റാണ് വയോധികൻ മരിച്ചത്. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. വാരാപ്പുഴ ദേവസ്വംപാടം സ്വദേശി അനിൽകുമാർ ( 43 ) ആണ് കസ്റ്റഡിയിലായത്.
ഗോപിയുടേയും അനിൽകുമാറിന്റെയും വീടുകൾ തമ്മിലുള്ള കേസ് പറവൂർ കോടതിയിൽ നിലവിലുണ്ട്.എന്നാൽ പുലർച്ചെ വീടിന് സമീപം ചെന്ന ഗോപിയോട് അനിൽകുമാർ മോശമായി സംസാരിച്ചു.
തുടർന്ന് ഇത് സംഘർഷമായി മാറുകയായിരുന്നു. സംഘട്ടനത്തിൽ ഗോപിയുടെ തലയ്ക്ക് ക്ഷതമേറ്റു.പിടിയിലായ പ്രതി കഴിഞ്ഞ ദിവസം ഗോപിയുടെ മകളോട് അച്ഛനെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയിരുന്നതായി ബന്ധുക്കൾ ആരോപിച്ചു.
Comments