ബെർലിൻ : ജർമ്മനിയിൽ ബവേറിയയിൽ അതിവേഗ ട്രെയിനിലെ യാത്രക്കാർക്കു നേരെ ആക്രമണം. മൂന്ന് പേർ കൊല്ലപ്പെട്ടു. നിരവധിപേർക്ക് ഗുരുതരമായി പരിക്കേറ്റു.സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവർക്കായി തെരച്ചിൽ തുടരുന്നു.
അക്രമികൾ കത്തി ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.ബവേറിയൻ നഗരങ്ങളായ റെഗൻസ്ബർഗിനും ന്യൂറംബർഗിനും ഇടയിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. അപകടത്തെ തുടർന്ന് ഈ പ്രദേശത്തുകൂടിയുള്ള ട്രെയിൻ സർവ്വീസ് തൽക്കാലികമായി നിർത്തിവെച്ചു.
ആക്രമണത്തിനു പിന്നിൽ തീവ്രവാദികളാണോ എന്ന് അന്വേഷിച്ചു വരികയാണെന്ന് പോലീസ് വ്യക്തമാക്കി.കഴിഞ്ഞ ജൂണിൽ സമാന രീതിയിൽ കത്തി ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടിരുന്നു.
Comments