പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിതാവ് പീഡിപ്പിച്ച് ഗർഭിണിയാക്കി. കോന്നിയിലാണ് സംഭവം. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിയായ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
13 കാരിയെയാണ് പിതാവ് പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. മാസങ്ങൾക്ക് മുൻപ് വീട്ടിൽവെച്ചായിരുന്നു സംഭവം. അമ്മ രോഗിയായിരുന്നതിനാൽ ബന്ധുവിന്റെ വീട്ടിൽ നിന്നാണ് കുട്ടി പഠിച്ചിരുന്നത്. കൊറോണയെ തുടർന്ന് സ്കൂൾ അടച്ചതോടെ പെൺകുട്ടി സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു. അപ്പോഴായിരുന്നു പീഡനം നടന്നത്.
പീഡന വിവരം കുട്ടി ബന്ധുക്കളെ അറിയിച്ചെങ്കിലും ഇക്കാര്യം രഹസ്യമാക്കിവയ്ക്കുകയായിരുന്നു. സംഭവം അറിഞ്ഞ കുട്ടിയുടെ അകന്ന ബന്ധുവാണ് പോലീസിൽ വിവരം അറിയിച്ചത്. തുടർന്ന് പോലീസ് എത്തി കുട്ടിയെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുകയായിരുന്നു. ഇതിന് ശേഷം നടത്തിയ ചോദ്യം ചെയ്യലിൽ കുട്ടി വിവരങ്ങളെല്ലാം പോലീസിനോട് വെളിപ്പെടുത്തി. ഇതോടെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്സോ നിയമപ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Comments