കൊല്ലം : മുടി നീട്ടിവളർത്തിതിന് ബന്ധുവിനെ പരിഹസിച്ചത് ചോദ്യം ചെയ്ത യുവാവിന് മർദ്ദനത്തിൽ പരിക്ക്. അഞ്ചൽ സ്വദേശി ശ്രീരാജിനാണ് പരിക്കേറ്റത്. സംഭവത്തിൽ രണ്ട് റോഡ് സ്വദേശികളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. രണ്ട് റോഡിലെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു യുവാവ്. ബന്ധുവായ 17 കാരനുമൊത്ത് പുറത്തേക്ക് ഇറങ്ങി. അപ്പോൾ പ്രദേശവാസികളിൽ ചിലർ അടുത്തേക്ക് വരികയും 17കാരനെ പരിഹസിക്കുകയുമായിരുന്നു. 17 കാരന്റെ മുടിയിൽ പിടിച്ച് വലിച്ചതോടെയാണ് ശ്രീരാജ് ഇടപെട്ടത്.
ചോദ്യം ചെയ്ത ശ്രീരാജിനെ ഇവർ മർദ്ദിച്ചു. ആക്രമണത്തിൽ ശ്രീരാജിന്റെ തലയ്ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ശ്രീരാജ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സയിൽ ഉള്ളത്. സംഭവത്തിൽ രണ്ടുറോഡ് സ്വദേശികളായ ജോസ് പ്രസാദ്, അഭിലാഷ്, ജോഷി തോമസ് എന്നിവരെയാണ് കിഴക്കേകല്ലട പോലീസ് അറസ്റ്റ് ചെയ്തത്.
Comments