മുംബൈ: ആനന്ദ് മഹീന്ദ്ര പങ്കുവെയ്ക്കുന്ന വീഡിയോയും ചിത്രങ്ങളുമെല്ലാം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകാറുണ്ട്. പ്രചോദനപരമായതോ അല്ലെങ്കിൽ ആളുകളെ ചിന്തിപ്പിക്കുന്ന വിധത്തിലുള്ളതോ ആയ പോസ്റ്റുകളാണ് അദ്ദേഹം പങ്കുവെയ്ക്കുന്നത്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോ പങ്കുവെച്ചെത്തിയിരിക്കുയാണ് ആനന്ദ് മഹീന്ദ്ര.
രണ്ട് വയസ് പ്രായമുള്ള കുട്ടി മതിലിന് മുകളിൽ കയറാൻ ശ്രമിക്കുന്ന വീഡിയോയാണ് അദ്ദേഹം പങ്കുവെച്ചത്. വർഷങ്ങൾക്ക് മുൻപുള്ളതാണ് വീഡിയോ. എങ്കിലും വീഡിയോ എത്തിക്കുന്ന സന്ദേശം എക്കാലത്തും ഉപകാരപ്പെടുന്നതാണെന്ന് ആനന്ദ് മഹീന്ദ്ര കുറിയ്ക്കുന്നു. മതിലിന് മുകളിൽ കയറാൻ കുഞ്ഞ് കഠിനമായി ശ്രമിക്കുന്നത് വീഡിയോയിൽ കാണാം.
ലക്ഷ്യസ്ഥാനത്ത് എത്തുന്നത് വരെ നമ്മളെ തളർത്താൻ ഒരുപാട് പേരുണ്ടാകും. സ്വയം വിശ്വസിക്കുകയും മുന്നോട്ട് പോവുകയുമാണ് വേണ്ടതെന്ന് വീഡിയോയിൽ കുറിയ്ക്കുന്നു. ആദ്യം കുട്ടി മടിച്ച് നിൽക്കുന്നതും പിന്നീട് മതിലിന് മുകളിൽ കയറുന്നതുമാണ് വീഡിയോയിലുള്ളത്. ആനന്ദ് മഹീന്ദ്ര പങ്കുവെച്ച വീഡിയോ ഇതിനോടകം നിരവധി പേരാണ് കണ്ടിരിക്കുന്നത്.
This video is from a couple of years ago, but I don’t think it will ever be ‘dated.’ I like to put it on every now & then, especially when some personal or business goal is looking intimidating or impossible! All my fears vanish instantly… pic.twitter.com/9XtuyBVxwJ
— anand mahindra (@anandmahindra) November 8, 2021
Comments