മലപ്പുറം : വളാഞ്ചേരിയിൽ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചു. അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. വൈകീട്ടോടെയായിരുന്നു സംഭവം.
വിവിധ ഭാഷാ തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്താണ് പൊട്ടിത്തെറിയുണ്ടായത്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ ഇവർ താമസിച്ചിരുന്ന കെട്ടിടത്തിന് കേടുപാടുകൾ ഉണ്ട്.
പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
Comments