ന്യൂയോർക്: കൊറോണയെ തുടർന്ന് രണ്ടുവർഷത്തെ യാത്രാ നിരോധനം നീക്കിയതോടെ എല്ലാ വിമാനത്താവളങ്ങളിലും ആഘോഷങ്ങളുമായി കുടുംബാംഗങ്ങൾ. രണ്ടുവർഷത്തോളം കാണാതിരുന്ന കൊച്ചുമക്കളെ കോരിയെടുത്ത് ഉമ്മ നൽകുന്ന മുത്തച്ഛന്മാരുടേയും മുത്തശ്ശി മാരുടേയും വീഡിയോകളും വൈറലാവുകയാണ്. കുടുംബാംഗങ്ങളെ കാണാൻസാധിച്ച വൃദ്ധരായവരാണ് വികാരം പ്രകടിപ്പിച്ചവരിൽ ഏറേയും. തങ്ങളുടെ ജീവിതത്തിലെ ഒരിക്കലും മറക്കാനാകാത്ത ദിനമാണെന്നും ആനന്ദക്കണ്ണീരോടെ പലരും പറഞ്ഞു.
ആദ്യവിമാനം ന്യൂയോർക്കിലിറങ്ങി ടെർമിനലിനകത്തേക്ക് എത്തിയ വിദേശസഞ്ചാരികളെ ജീവനക്കാർ കയ്യടിയോടെയാണ് വരവേറ്റത്. 2020 മാർച്ച് മാസം അന്താരാഷ്ട്ര ലോക്ഡൗൺ പ്രഖ്യാപിച്ച ശേഷം ഇതാദ്യമായാണ് വിദേശത്തുനിന്നുള്ളവരെ അമേരിക്കയിലേക്ക് പ്രവേശി പ്പിക്കുവാൻ തീരുമാനിച്ചത്.
മുപ്പതുരാജ്യങ്ങൾക്ക് അമേരിക്ക വിലക്ക് ഏർപ്പെടുത്തിയിരുന്നതാണ് നീക്കിയത്. ബ്രിട്ടനും യൂറോപ്യൻ യൂണിയനുമടക്കം നിരവധി രാജ്യങ്ങളിലെ പൗരന്മാർക്കാണ് ഇതോടെ അമേരിക്ക യിലുള്ള മക്കളേയും കുടുംബാംഗങ്ങളേയും കാണാൻ അവസരം ലഭിച്ചത്.
Comments