കോഴിക്കോട് : എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസിൽ മുൻ എസ്ഐ അറസ്റ്റിൽ. കോഴിക്കോട് ഫറോക്ക് സ്വദേശിയായ ഉണ്ണിയെയാണ് ഫറോക്ക് പോലീസ് അറസ്റ്റ് ചെയ്തത്.പെൺകുട്ടി ചൈൽഡ് ലൈന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
ദിവസങ്ങൾക്ക് മുൻപാണ് പ്രതി എട്ടുവയസുകാരിയെ പീഡനത്തിനിരയാക്കിയത്. പ്രതിയുടെ വീട്ടിൽ വെച്ചും വീടിന് സമീപത്തെ ഷെഡിൽ വെച്ചും നിരവധി തവണ ലൈംഗികമായി ഉപയോഗിച്ചുവെന്നാണ് പെൺകുട്ടിയുടെ പരാതി.
സർവ്വീസിലിരിക്കുന്ന സമയത്ത് പോക്സോ കേസ് കൈകാര്യം ചെയ്യുന്നതിൽ വിദഗ്ധനായിരുന്നു ഇയാൾ.പോക്സോ കേസുകളുമായി ബന്ധപ്പെട്ട് കോടതികളിൽ സമർപ്പിക്കേണ്ട റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിലും പ്രതി വിദഗ്ധനായിരുന്നുവെന്ന് ഫറോക്ക് പോലീസ് വ്യക്തമാക്കി.
മൊഴി രേഖപ്പെടുത്തിയ ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Comments