കോഴിക്കോട് : നാല് വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ എട്ട് വയസ്സുകാരനെതിരെ പോക്സോ നിയമപ്രകാരം കേസ് എടുത്ത് പോലീസ്. എലത്തൂർ പോലീസിന്റേതാണ് നടപടി. പ്രതിയായ എട്ട് വയസ്സുകാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുൻപാകെ ഹാജരാക്കും.
പീഡനത്തെ തുടർന്ന് പെൺകുട്ടിയ്ക്ക് രക്തസ്രാവം ഉണ്ടായി. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. ചോദ്യം ചെയ്തതോടെ എട്ട് വയസ്സുകാരനാണ് ഉപദ്രവിച്ചതെന്ന് പെൺകുട്ടി പറയുകയായിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് നടപടി.
Comments