ഹൂസ്റ്റൺ: ടെക്സാസിലെ സംഗീത നിശയ്ക്കിടെ നടന്ന തീപിടിത്തത്തിൽ കൊല്ലപ്പെട്ടവരിൽ ഇന്ത്യൻ വംശജയും. 22കാരിയായ ഭാരതി ഷഹാനിയാണ് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം ഒമ്പതായി.
ടെക്സാസ് സർവകലാശാലയിലെ വിദ്യാർത്ഥിനിയായിരുന്നു ഭാരതി. അപകടത്തെ തുടർന്ന് ഭാരതിയുടെ തലച്ചോറിനാണ് പരിക്കേറ്റത്. വെന്റിലേറ്ററിൽ തുടരവെ ബുധനാഴ്ചയാണ് മരിച്ചത്.
ഭാരതി തന്റെ സഹോദരിയോടൊപ്പമാണ് ട്രാവിസ് സ്കോട്ട് ആസ്ട്രോവേൾഡ് എന്ന സംഗീത നിശയിൽ പങ്കെടുക്കാൻ പോയത്. എന്നാൽ ജനത്തിരക്കിനിടയിൽ ഇരുവരും വേർപിരിഞ്ഞു. മൊബൈൽ ഫോൺ കൂടി നഷ്ടപ്പെട്ടതോടെ ആശയവിനിമയം നടത്താൻ യാതൊരു വഴിയുമില്ലാതെയായി. 50,000ത്തിലധികം ആളുകൾ പങ്കെടുത്ത പരിപാടിയിൽ തീപടർന്ന് പിടിക്കുകയായിരുന്നു. ഇതോടെ ജനക്കൂട്ടം പരിഭ്രാന്തരായി ഓടി.
തിക്കിലും തിരക്കിലും നിരവധി പേർക്ക് പരിക്കേറ്റു. പൊള്ളലേറ്റ് സംഭവസ്ഥലത്ത് തന്നെ എട്ട് പേർ മരിച്ചു. അപകടത്തിന്റെ നടുക്കത്തിൽ 11 പേർക്ക് ഹൃദയാഘാതവും സംഭവിച്ചു. നവംബർ അഞ്ചിനായിരുന്നു ഹൂസ്റ്റണിനെ നടുക്കിയ അപകടം നടന്നത്.
Comments