കൊല്ലം: ആൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതി പിടിയിൽ. ഏരൂർ അയിലറയിൽ അശോക് ഭവനിൽ അശോകന്റെ മകൻ അനിൽ കുമാർ (21) ആണ് അറസ്റ്റിലായത്.
അഞ്ചൽ ഏരൂരിലാണ് കേസിനാസ്പദമായ സംഭവം. പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ അനിൽ കുമാർ തട്ടിക്കൊണ്ടുപോയി പീഡനത്തിന് ഇരയാക്കുകയായിരുന്നു. പിന്നീട് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തി പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പോലീസ് വ്യക്തമാക്കി.
കുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിലാണ് പ്രതിക്കെതിരെ അന്വേഷണം നടത്തിയത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Comments