മുബൈ: സോഷ്യൽ മീഡിയയിൽ വളരെ സജീവമായ വ്യവസായിയാണ് ആനന്ദ് മഹീന്ദ്ര. ചിന്തിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന നിരവധി പോസ്റ്റുകൾ അദ്ദേഹം ദിവസവും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ അതിൽ നിന്നും വേറിട്ട് നിൽക്കുന്നൊരു പോസ്റ്റുമായി എത്തിയിരിക്കുകയാണ് ആനന്ദ് മഹീന്ദ്ര. പതിവ് പോലെ ഈ ട്വീറ്റും ആരാധകർ ഏറ്റെടുത്തു.
തന്റെ പഴയകാല ചിത്രമാണ് ആനന്ദ് മഹീന്ദ്ര പങ്കുവെച്ചത്. ആനന്ദ് മഹീന്ദ്രയുടെ 17-ാം വയസ്സിലെ ചിത്രമാണിത്. 1972ലാണ് ചിത്രം എടുത്തത്. ഈ ചിത്രം തന്റെ ചെറുപ്പകാലത്തിലെ ഏറ്റവും മികച്ച വാരാന്ത്യങ്ങളെ ഓർമ്മപ്പെടുത്തുന്നുവെന്ന് ആനന്ദ് മഹീന്ദ്ര കുറിച്ചു. താനും തന്റെ ഒരു സുഹൃത്തും ബോംബെയിൽ നിന്ന് പൂനെയിലേക്ക് ട്രക്കിൽ യാത്ര ചെയ്യുമായിരുന്നു. ഈ യാത്രകളാണ് തന്നെ റോഡുകളെ സ്നേഹിക്കാൻ പഠിപ്പിച്ചതെന്നും ആനന്ദ് മഹീന്ദ്ര കുറിച്ചു.
അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ,
ഈ ചിത്രം ചെറുപ്പത്തിലെ എന്റെ നല്ല വാരാന്ത്യങ്ങളെ ഓർമ്മപ്പെടുത്തുന്നു. 1972ൽ എന്റെ 17-ാമത്തെ വയസിൽ എടുത്ത ചിത്രമാണിത്. ഞാനും എന്റെ സുഹൃത്തും ബോംബെയിൽ നിന്ന് പൂനെയിലേക്ക് ട്രക്കിൽ യാത്ര ചെയ്യുമായിരുന്നു. ഈ യാത്രകളാണ് തന്നെ റോഡുകളെ സ്നേഹിക്കാൻ പഠിപ്പിച്ചത്. ആ സമയത്താണ് ‘പരിചയ്’ എന്ന സിനിമ ഇറങ്ങിയത്. അന്ന് തൊട്ട് ഞങ്ങളുടെ യാത്ര ‘മുസാഫിർ ഹൂൻ യാരോൻ’ (ഞാനൊരു സഞ്ചാരി) എന്ന പാട്ട് പാടിക്കൊണ്ടായിരുന്നു.
Remembering the best weekends of my youth. In ‘72 -I was 17-a friend & I used to often hitchhike from ‘Bombay’ to ‘Poona’ taking rides on trucks. That’s probably when I developed my love for the open road..The movie ‘Parichay’ had come out & we would sing “Musafir hoon Yaaron’😊 pic.twitter.com/VuTvMTyivd
— anand mahindra (@anandmahindra) November 13, 2021
Comments