കോട്ടയം:വിവാഹസൽക്കാരത്തിനിടെ ഓഡിറ്റോറിയത്തിൽ കഞ്ചാവ് മാഫിയയുടെ ആക്രമണമെന്ന് പരാതി.ആക്രണണത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. മാന്നാനം പൊൻമലചരിവിൽ അജീഷ്(36)കുര്യാംപാട്ട് വിനീത് ( 33 ) എന്നിവർക്കാണ് പരിക്കേറ്റത്. മാന്നാനം കുട്ടിപ്പടി മലേപ്പള്ളി ഓഡിറ്റോറിയത്തിലാണ് സംഭവം.വിവാഹത്തിന്റെ മുന്നോടിയായുള്ള സൽക്കാരത്തിനിടെയാണ് ആക്രമണം നടന്നത്.
സൽക്കാരത്തിനിടയിൽ ഒരു സംഘം ചെറുപ്പക്കാർ ബഹളമുണ്ടാക്കി. ഇത് ചോദ്യം ചെയ്ത വിനീതിനെ സംഘം ആക്രമിക്കുകയും വാഹനത്തിന്റെ താക്കോൽ കൊണ്ടു കഴുത്തിന് കുത്തുകയും ചെയ്തു.ആക്രമണം തടയാനെത്തിയ അജീഷിനെയും സംഘം ആക്രമിച്ചു. പ്രതികൾ കഞ്ചാവ് മാഫിയ സംഘത്തിൽ ഉൾപ്പെട്ടവരെന്നാണ് വിവരം.സംഭവത്തിൽ ഗാന്ധിനഗർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രദേശത്ത് കഞ്ചാവ് മാഫിയയുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു. ഇത് സംബന്ധിച്ച് നിരവധിപരാതികൾ അധികൃതർക്ക് നൽകിയിട്ടുണ്ടെന്ന് നാട്ടുകാർ വ്യക്തമാക്കി. കൊറോണ വ്യാപനത്തിന് ശേഷം പ്രദേശം കഞ്ചാവ് മാഫിയയുടെ താവളമായി മാറിയെന്ന് നാട്ടുകാർ ആരോപിച്ചു.
Comments