കോട്ടയം: കോട്ടയം സ്വദേശിയായ യുവാവ് ട്രെയിനിന് മുന്നിൽച്ചാടി ജീവനൊടുക്കി. പള്ളിക്കത്തോട് ആനിക്കാട് വെസ്റ്റ് മുകളേൽ ത്രയീശം വീട്ടിൽ ഹരികൃഷ്ണൻ പത്മനാഭൻ(37) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം.
രാവിലെ ജോലി സ്ഥലത്തേയ്ക്ക് പോകും വഴി മുട്ടമ്പലം റെയിൽവേ ക്രോസിന് സമീപത്താണ് സംഭവം നടക്കുന്നത്. റെയിൽവേ ഗേറ്റിന് സമീപം കാറിലെത്തിയ ഹരികൃഷ്ണൻ വാഹനം നിർത്തി പുറത്തിറങ്ങി. ഫോൺ വിളിച്ചു കൊണ്ട് റെയിൽവേ ട്രാക്കിന് സമീപത്തേയ്ക്ക് നടന്നു കയറുകയായിരുന്നു.
ട്രെയിൻ വന്നപ്പോൾ ട്രെയിനിന് മുന്നിലേക്ക് ചാടിയെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കോട്ടയത്ത് ഇരുചക്രവാഹന ഷോറൂമിൽ ജനറൽ മാനേജറായിരുന്നു ഹരികൃഷ്ണൻ. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments