മുംബൈ: ഓടുന്ന ട്രെയിനിൽ നിന്നും കാൽ വഴുതി വീണ യുവാവിനെ രക്ഷപെടുത്തി റെയിൽവേ പോലീസ്. മഹാരാഷ്ട്രയിലെ കല്യാൺ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. പ്ലാറ്റ്ഫോമിൽ നിന്നും പുറപ്പെട്ട ട്രെയിനിന്റെ വാതിലിലാണ് യുവാവ് നിന്നിരുന്നത്. ഈ സമയം കാൽ വഴുതി ട്രെയിനിന് അടിയിലേക്ക് തെന്നി വീഴുകയായിരുന്നു.
ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലുള്ള ഇടുങ്ങിയ ഇടത്തിലൂടെ താഴേയ്ക്ക് തെന്നിപ്പോയ യുവാവിനെ യാത്രക്കാരും പോലീസും ചേർന്നാണ് രക്ഷപെടുത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇന്ന് രാവിലെ 11.54ഓടെയാണ് സംഭവം. ശിവജി സിംഗ് ആണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
ഇതാദ്യമായല്ല കല്യാൺ സിംഗ് റെയിൽവേ സ്റ്റേഷനിൽ നിന്നും ഇത്തരത്തിലുള്ള വാർത്ത പുറത്തുവരുന്നത്. കഴിഞ്ഞ ഒക്ടോബറിൽ ട്രെയിനിൽ നിന്നും പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ഗർഭിണിയായ യുവതി ട്രെയിനിന് അടിയിലേക്ക് തെന്നി വീണിരുന്നു. യുവതിയെ രക്ഷപെടുത്തുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
कल्याण स्टेशन के पाइंटसमैन ने बचाई एक यात्री की जान।
दिनांक 14.11.2021 कल्याण स्टेशन पर 02321अप 11.54 बजे जैसे ही रवाना हुई, पाइंटसमैन श्री शिवजी सिंह ने एक यात्री को प्लेटफॉर्म एवं ट्रेन के बीच गिरते हुए देखा। पाइंटसमैन ने तुरंत उसकी मदद की और जान बचाई। @RailMinIndia pic.twitter.com/8gckQpxcaU— Central Railway (@Central_Railway) November 15, 2021
Comments