ന്യൂഡൽഹി: കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ സിബിഐ റെയ്ഡ്. 14 സംസ്ഥാനങ്ങളിലായി 76 സ്ഥലങ്ങളിലാണ് സിബിഐ റെയ്ഡ് നടത്തിയത്. ഇതിൽ 23 കേസുകൾ രജിസ്റ്റർ ചെയ്തു.
പോക്സോ വകുപ്പുകൾ പ്രകാരം ചുമത്തിയ കേസുകളിൽ 83 പേരെയാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിപ്പിക്കുന്ന രാജ്യാന്തര ശൃംഖലയുടെ ഭാഗമാണിവർ. ഇവരുടെ മൊബൈൽ ഫോണുകളും ലാപ്ടോപ്പുമെല്ലാം സിബിഐ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ദൃശ്യങ്ങൾ പങ്കുവെയ്ക്കുന്ന വാട്സ്ആപ്പ് ഗ്രൂപ്പിലെ അംഗമാണ് എല്ലാവരും. ആന്ധ്രപ്രദേശ്, ഡൽഹി, ഉത്തർപ്രദേശ്, പഞ്ചാബ്, ബിഹാർ, ഒഡീഷ, തമിഴ്നാട്, രാജസ്ഥാൻ, മഹാരാഷ്ട്ര, ഗുജറാത്ത്, ഹരിയാന, ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ്, ഹിമാചൽ എന്നിവിടങ്ങളിലെ 76 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്.
Comments