ചെന്നൈ: പാമ്പിനെ കാണുമ്പോൾ നമ്മളിൽ ചിലരെങ്കിലും ഭയന്ന് വിറയ്ക്കാറുണ്ട്. ആയിരക്കണക്കിന് പാമ്പുകളെ ഒന്നിച്ച് കണ്ടാലോ? പിന്നെ പറയുകയും വേണ്ട. എന്നാൽ അത്തരത്തിൽ ഒരു കൂട്ടം പാമ്പുകളെ കൈകൊണ്ട് വലിച്ചെറിയുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്.
#ViralVideo | காட்டிலிருந்து ரோட்டுக்கு படையெடுக்கும் பாம்புகளை இளைஞர் ஒருவர் கைகளாலேயே தூக்கி வீசும் விடியோ இணையத்தில் வைரல்..#Snakes pic.twitter.com/a2BB5N2Rgf
— Zee Hindustan Tamil (@ZHindustanTamil) November 17, 2021
ആളുകൾ സഞ്ചരിക്കുന്ന റോഡിന്റെ ഒരു വശത്ത് കൂട്ടമായി കിടക്കുന്ന പാമ്പുകളെ ആണ് യുവാവ് വലിച്ചെറിയുന്നത്. കാട്ടിൽ നിന്നും കൂട്ടമായി എത്തിയ ഇവ റോഡിലേയ്ക്ക് കയറാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ജനങ്ങൾ പാമ്പിന്റെ കൂട്ടത്തെ കണ്ട് ഭയന്ന് നിൽക്കുമ്പോൾ ഒരു യുവാവ് ഈ പാമ്പുകളെ കൈകൊണ്ട് കാട്ടിലേയ്ക്ക് എറിയുന്നതാണ് വീഡിയോ.
പാമ്പുകളെ തെല്ലും ഭയമില്ലാതെയാണ് യുവാവ് വലിച്ചെറിയുന്നത്. ഈ കാഴ്ച നേരിൽ കണ്ടു നിന്നവരെയും സമൂഹമാദ്ധ്യമങ്ങളിൽ കണ്ടവരെയും ഒരു പോലെ അമ്പരപ്പിച്ചു. യുവാവിന്റെ ഈ പ്രവൃത്തിയ്ക്ക് നിരവധി ആളുകൾ അഭിനന്ദന പ്രവാഹം നടത്തി. ഈ ധീര പ്രവൃത്തി മറ്റുള്ളവർക്ക് ദൈര്യം പകരുമെന്ന അഭിപ്രായവും ചിലർ പങ്കുവെയ്ക്കുന്നുണ്ട്.
Comments